
ശ്രീല പ്രഭുപാദവാണി
മതവിശ്വാസിയാണ്, പക്ഷേ ഈശ്വരവിശ്വാസിയല്ല
ശ്രീല പ്രഭുപാദരും മൈക്ക് ഡാർബിയും തമ്മിൽ നടന്ന സംഭാഷണത്തിൽ നിന്ന്
മൈക്ക് ഡാർബി : താങ്കളുടെ പ്രസ്ഥാനം ആളുകളെ പഠിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഞാൻ മനസ്സിലാക്കുന്നു.
ശ്രീല പ്രഭുപാദർ : അതെ. ഞങ്ങൾ ഡെറ്റോയിറ്റിൽ നിന്നിപ്പോൾ മടങ്ങിയതേയുള്ളൂ. അവിടെ വാഹനങ്ങൾ നിർമിക്കാൻ ധാരാളം നിർമാണശാലകളുണ്ട്, പക്ഷേ മനുഷ്യർക്ക് ശരിയായ വഴികാട്ടാൻ ഒന്നുമില്ല.
മൈക്ക് ഡാർബി : ക്രൈസ്തവരും മനുഷ്യരെ ആത്മീയപാതയിലൂടെ വഴിനടത്താൻ തന്നെല്ല ശ്രമിക്കുന്നത്?
ശ്രീല പ്രഭുപാദർ : ക്രൈസ്തവർ, സമയം സാഹചര്യം എന്നിവയ്ക്കനുസൃതമായി ബൈബിളിലെ നിർദ്ദേശങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. അവരെ എങ്ങനെ കൃസ്തുവിൻ്റെ അനുചരന്മാരായി അംഗീകരിക്കാൻ കഴിയും?
ഉദാഹരണമായിപ്പറയട്ടെ, ബൈബിളിൽ “നിങ്ങൾ കൊല്ലരുത്” എന്ന് പറയുന്നു. പക്ഷേ ക്രൈസ്തവർ കൊല്ലുന്നു; കശാപ്പുശാലകൾ നടത്തുന്നു. എന്തുകൊണ്ട് ? കൽപനകളിൽ വളരെ വ്യക്തമായി “നിങ്ങൾ കൊല്ലരുത്” എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്, അവർക്കെന്ത് യോഗ്യതയാണുള്ളത്? അവർ തന്നെ നിയമം ലംഘിക്കുകയാണെങ്കിൽ എങ്ങനെ മറ്റുള്ളവർക്ക് വഴി കാട്ടിയാകാൻ കഴിയും ?
മൈക്ക് ഡാർബി : ക്രൈസ്തവരെന്ന് സ്വയം അവകാശപ്പെടുന്ന, ദൈവത്തിൻ്റെ അസ്തിത്വത്തെ നിരാകരിക്കുന്ന ആളുകളെ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്.
ശ്രീല പ്രഭുപാദർ : ക്രൈസ്തവർ മാത്രമല്ല, ലോകത്തിലെ എല്ലാവരും ദൈവത്തിൻ്റെ അസ്തിത്വത്തെ നിരാകരിക്കുകയാണ്. മതം വെറും ഹാസ്യവിഷയമായി മാറിയിരിക്കുന്നു, മാത്രമല്ല, ഈശ്വരാവബോധമുള്ള വ്യക്തികളെ, ഒട്ടും പുരോഗതിയില്ലാത്തവരും ഒന്നാം നമ്പർ മൂഢരുമായി കണക്കാക്കുന്നു. ദുഷ്കൃതികളായ ശാസ്ത്രജ്ഞരാണ് ഇങ്ങനെ പറയുന്നത്, മാത്രമല്ല, രാസവസ്തുക്കളിൽ നിന്നാണ് ജീവൻ ഉദ്ഭവിക്കുന്നതെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ, ഞങ്ങൾ അവരെ വെല്ലുവിളിക്കുന്നു, “രാസവസ്തുക്കൾ കൊണ്ട് ഒരു മുട്ട നിർമിച്ച് അതിൽ നിന്നൊരു കോഴിക്കുഞ്ഞിനെ വിരിയിച്ചെടുക്കാൻ അവർക്ക് സാധിക്കുമോ?”, അവർക്ക് ഉത്തരം മുട്ടും. മുട്ടയിൽ എന്താണുള്ളതെന്ന് എല്ലാവർക്കും അറിയാം – വെള്ളയും മഞ്ഞയും നിറമുള്ള പദാർത്ഥങ്ങൾ. മഞ്ഞ നിറത്തിലും വെള്ളനിറത്തിലുമുള്ള എത്രയോ രാസവസ്തുക്കളു ണ്ട്. അവയെ ഒരുമിപ്പിച്ച്, അതിനൊരു തോടുണ്ടാക്കി അതു മുട്ടയാക്കി അതിൽ നിന്നൊരു കോഴിക്കുഞ്ഞിനെ വിരിയിച്ചെടുക്കുവാൻ അവർക്ക് കഴിയില്ല, ഒരിക്കലും അവർക്കത് സാധ്യമാവുകയുമില്ല. എന്നിട്ടും അവർ പറയുന്നു. ജീവൻ രാസവസ്തുക്കളിൽ നിന്നാണ് വരുന്നതെന്ന്. ആളുകൾ ഈ കള്ളം വിശ്വസിക്കുകയും ചെയ്യുന്നു.
മൈക്ക് ഡാർബി : ജീവൻ രാസവസ്തുക്കളിൽ നിന്നുദ്ഭവിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നുവെങ്കിലും അതു തെളിയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
ശ്രീല പ്രഭുപാദർ : യഥാർത്ഥത്തിൽ രാസവസ്തുക്കളിൽ നിന്നല്ല ജീവൻ ഉണ്ടാകുന്നതെന്ന് സ്വബോധമു ള്ള ഏതൊരു വ്യക്തിക്കും മനസ്സിലാകും. ജീവൻ്റെ ഉറവിടം കണ്ടെത്താൻ സ്വന്തം ശരീരത്തെ സൂക്ഷ്മമായി വിശകലനം ചെയ്താൽ മതി. ആദ്യം ശ്വാസോച്ഛ്വാസമെടുക്കാം. ഒരാൾ മരിച്ചുവെന്നിരിക്കട്ടെ. ആളുകൾ പറയും, അയാളുടെ ശ്വാസം നിലച്ചതിനാൽ അയാൾ മരിച്ചുവെന്ന്. പക്ഷേ ഈ ശ്വാസമെന്താണ് ? വെറും വായുമാത്രം. ഒരു യന്ത്രമുപയോഗിച്ച് അയാളുടെ ശ്വാസകോശത്തിലൂടെ വായു കടത്തിവിടാൻ കഴിയും, പക്ഷേ അതുകൊണ്ടയാൾക്ക് ജീവൻ തിരിച്ചു കിട്ടുമോ ? അതുപോലെ തന്നെ നിങ്ങൾക്ക് പലതും വിശകലനം ചെയ്തു നോക്കാം – രക്തം, ത്വക്ക്, പേശികൾ, എല്ലുകൾ, മലം, മൂത്രം എന്നിങ്ങനെ – പക്ഷേ ഇവയിലൊന്നും ജീവന്റെ സ്രോതസ്സ് കണ്ടെത്താൻ കഴിയുകയില്ല. എന്നിട്ടും ജീവൻ രാസവസ്തുക്കളുടെ സംയോജനം കൊണ്ടുണ്ടാകുന്നു എന്നവർ പറയുന്നു. എന്തുകൊണ്ട് ? ശരീരത്തിന്റെ ഘടകങ്ങളെയെല്ലാം സംയോജിപ്പിച്ചുകൊണ്ട് പുതിയൊരു ശരീരം നിർമിക്കാൻ അവർക്ക് കഴിയുമോ? അവർ പറയുന്നത് അസംബന്ധമാണ്. മൂഢരായ വ്യക്തികൾ അതു വിശ്വസിക്കുകയും ചെയ്യുന്നു. അതിനവർക്ക് നികുതിദായകരുടെ പണത്തിൽ നിന്ന് ഉയർന്ന ശമ്പളവും നൽകപ്പെടുന്നു.
ഇപ്പോൾ ചന്ദ്രനിൽ പോയി എന്നവർ അവകാശപ്പെ
ടുന്നു. അവർ പോയോ വർ പറയുന്നു. ജീവൻ രാസവസ്തുക്കളിൽ നിന്നാണ് വരുന്നതെന്ന്. ആളുകൾ ഈ കള്ളം വിശ്വസിക്കുക യും ചെയ്യുന്നു.
മൈക്ക് ഡാർബി : ജീവൻ രാസവസ്തുക്കളിൽ നി
ന്നുദ്ഭവിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നുവെ ങ്കിലും അതു തെളിയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
ശ്രീല പ്രഭുപാദർ : യഥാർത്ഥത്തിൽ രാസവസ്തു
ക്കളിൽ നിന്നല്ല ജീവൻ ഉണ്ടാകുന്നതെന്ന് സ്വബോധമു ള്ള ഏതൊരു വ്യക്തിക്കും മനസ്സിലാകും. ജീവൻ്റെ ഉറ വിടം കണ്ടെത്താൻ സ്വന്തം ശരീരത്തെ സൂക്ഷ്മമായി വിശകലനം ചെയ്താൽ മതി. ആദ്യം ശ്വാസോച്ഛ്വാസ മെടുക്കാം. ഒരാൾ മരിച്ചുവെന്നിരിക്കട്ടെ. ആളുകൾ പറ യും, അയാളുടെ ശ്വാസം നിലച്ചതിനാൽ അയാൾ മരി ച്ചുവെന്ന്. പക്ഷേ ഈ ശ്വാസമെന്താണ് ? വെറും വായു മാത്രം. ഒരു യന്ത്രമുപയോഗിച്ച് അയാളുടെ ശ്വാസകോ ശത്തിലൂടെ വായു കടത്തിവിടാൻ കഴിയും, പക്ഷേ അ തുകൊണ്ടയാൾക്ക് ജീവൻ തിരിച്ചു കിട്ടുമോ ? അതു പോലെ തന്നെ നിങ്ങൾക്ക് പലതും വിശകലനം ചെയ് തു നോക്കാം – രക്തം, ത്വക്ക്, പേശികൾ, എല്ലുകൾ, മ ലം, മൂത്രം എന്നിങ്ങനെ – പക്ഷേ ഇവയിലൊന്നും ജീവ ന്റെ സ്രോതസ്സ് കണ്ടെത്താൻ കഴിയുകയില്ല. എന്നിട്ടും ജീവൻ രാസവസ്തുക്കളുടെ സംയോജനം കൊണ്ടു ണ്ടാകുന്നു എന്നവർ പറയുന്നു. എന്തുകൊണ്ട് ? ശരീര ത്തിന്റെ ഘടകങ്ങളെയെല്ലാം സംയോജിപ്പിച്ചുകൊണ്ട് പുതിയൊരു ശരീരം നിർമിക്കാൻ അവർക്ക് കഴിയു മോ? അവർ പറയുന്നത് അസംബന്ധമാണ്. മൂഢരായ വ്യക്തികൾ അതു വിശ്വസിക്കുകയും ചെയ്യുന്നു. അതി നവർക്ക് നികുതിദായകരുടെ പണത്തിൽ നിന്ന് ഉയർ ന്ന ശമ്പളവും നൽകപ്പെടുന്നു.
ഇപ്പോൾ ചന്ദ്രനിൽ പോയി എന്നവർ അവകാശപ്പെടുന്നു. അവർ പോയോ എന്നത് സംശയകരമാണ്, അങ്ങനെയായാൽ തന്നെയും എന്തിനവർ തിരിച്ചുവരുന്നു ? അതാണ് ഞങ്ങളുടെ വെല്ലുവിളി. അവർ അവിടെ കുടിയേറിപ്പാർക്കട്ടെ. എന്തിനാണ് ഭൂമിയിലേക്ക് മടങ്ങി വരുന്നത്? എന്തുകൊണ്ടവിടെ താമസിച്ചുകൂടാ ? ഇവിടെ ജനസംഖ്യ അധികമാണെന്ന് പറയപ്പെടുന്ന പ്രശ്നം പരിഹരിക്കപ്പെടും. അവിടെയവർക്ക് വ്യവസായങ്ങൾ തുടങ്ങാം, എണ്ണക്കിണറുകൾ കുഴിക്കാം, അങ്ങനെ. എന്തുകൊണ്ട് ചെയ്യുന്നില്ല ? ബില്യൺ കണക്കിന് ഡോളർ ചിലവഴിച്ച് ചന്ദ്രനിൽ പോയി എന്ന് പറഞ്ഞു ജനങ്ങളെ കബളിപ്പിക്കുന്നു. ഇതുകേട്ട് സന്തുഷ്ടരായ ജനങ്ങൾ അടുത്തതായി ചൊവ്വാഗ്രഹത്തിലേയ്ക്കുള്ള പ്രയാണത്തിനായി പണം നൽകിക്കൊണ്ടിരിക്കുന്നു.
മൈക്ക് ഡാർബി: ചന്ദ്രനിലെ അന്തരീക്ഷം ജീവൻ നിലനിറുത്താൻ അനുയോജ്യമല്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നത് സംശയകരമാണ്, അങ്ങനെയായാൽ തന്നെയും എന്തിനവർ തിരിച്ചുവരുന്നു ? അതാണ് ഞങ്ങളുടെ വെല്ലുവിളി. അവർ അവിടെ കുടിയേറിപ്പാർക്കട്ടെ. എന്തിനാണ് ഭൂമിയിലേക്ക് മടങ്ങി വരുന്നത്? എന്തുകൊണ്ടവിടെ താമസിച്ചുകൂടാ ? ഇവിടെ ജനസംഖ്യ അധികമാണെന്ന് പറയപ്പെടുന്ന പ്രശ്നം പരിഹരിക്കപ്പെടും. അവിടെയവർക്ക് വ്യവസായങ്ങൾ തുടങ്ങാം, എണ്ണക്കിണറുകൾ കുഴിക്കാം, അങ്ങനെ. എന്തുകൊണ്ട് ചെയ്യുന്നില്ല ? ബില്യൺ കണക്കിന് ഡോളർ ചിലവഴിച്ച് ചന്ദ്രനിൽപോയി എന്ന് പറഞ്ഞു ജനങ്ങളെ കബളിപ്പിക്കുന്നു. ഇതുകേട്ട് സന്തുഷ്ടരായ ജനങ്ങൾ അടുത്തതായി ചൊവ്വാഗ്രഹത്തിലേയ്ക്കുള്ള പ്രയാണത്തിനായി പണം നൽകിക്കൊണ്ടിരിക്കുന്നു.
മൈക്ക് ഡാർബി: ചന്ദ്രനിലെ അന്തരീക്ഷം ജീവൻ നിലനിറുത്താൻ അനുയോജ്യമല്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ശ്രീല പ്രഭുപാദർ : പിന്നെയെന്തിനാണ് ഈ ദുഷ്കൃതികൾ ഇത്രയധികം പണം ചിലവഴിച്ച് ചന്ദ്രനിലേയ്ക്ക് പോയത് ?
മൈക്ക് ഡാർബി: ആളുകൾക്കിടയിൽ മതിപ്പുണ്ടാക്കാൻ.
ശ്രീല പ്രഭുപാദർ : അതിൻ്റെയർത്ഥം അവർ കബളിപ്പിക്കുന്നവരാണ്. മൂഢരായ ജനങ്ങളാകട്ടെ, അവരെ വെല്ലുവിളിക്കുന്നുമില്ല. ഇപ്പോൾ അവർ വീണ്ടും നികുതിദായകരുടെ പൈസ ചിലവാക്കി ചൊവ്വാഗ്രഹത്തിൽ പോയി കുറേ മണ്ണും പാറക്കഷണങ്ങളും കൊണ്ടുവരും. ഒരു പ്രയോജനവുമില്ലാതെ എത്രയധികം പണമാണവർ ചിലവഴിക്കുന്നത്? അതിൻ്റെ പത്തിലൊന്ന് ഭാഗം പണം ഞങ്ങൾക്ക് കൃഷ്ണാവബോധം പ്രചരിപ്പിക്കാൻ തരികയാണെങ്കിൽ അതിലൊരു നയാപ്പൈസപോലും നഷ്ടമാവുകയില്ല. പക്ഷേ, അതു ചെയ്യില്ല, മറിച്ച് മില്യൺ കണക്കിന് ഡോളർ ചിലവഴിച്ച് മണ്ണ് കൊണ്ടുവരും. ഇതു സ്വബോധമുള്ള സർക്കാരാണോ ? എന്തുകൊണ്ട് ആളുകൾ സർക്കാരിനെ ചോദ്യം ചെയ്യുന്നില്ല? അവർക്കതിനുള്ള അധികാരമുണ്ടല്ലോ നിക്സൺ ജനങ്ങളെ കബളിപ്പിച്ചെന്ന് മനസ്സിലായപ്പോൾ അയാളെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നിഷ്കാസിതനാക്കിയതുപോലെ. പക്ഷെ ആളുകൾ അന്ധരാണ്, അവരെ നയിക്കുന്ന നേതാക്കന്മാരും അന്ധമാർ. ഫലം മഹാവിപത്ത്. ▪