മനുഷ്യരേക്കാൾ ദീർഘകാലം ആയുസ്സുള്ളവരാകയാൽ സ്വർലോകവാസികളെ ‘അമരർ’ അഥവാ മരണമില്ലാത്തവർ എന്ന് വിളിക്കുന്നു. പരമാവധി നൂറുവർഷം മാത്രം ആയുസ്സുള്ള ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, ദശലക്ഷക്കണക്കിന് വർഷങ്ങൾക്കുപരിയായ ജീവിതകാലയളവ് നിശ്ചയമായും മരണമില്ലാത്ത ഒന്നായി കരുതപ്പെടാവുന്നതാണ്. ദൃഷ്ടാന്തമായി, ബ്രഹ്മലോകത്ത് ഒരു ദിനമെന്നത് 4,300,000 × 1,000 സൗര വർഷങ്ങളാണെന്ന് നാം ഭഗവദ്ഗീതയിൽനിന്നും മനസ്സിലാക്കുന്നു. അതുപോലെ, മറ്റ് ലോകങ്ങളിൽ ഒരു ദിനമെന്നത് ബ്രഹ്മലോകത്തിലെ ആറ് മാസങ്ങളായി ഗണിക്കപ്പെട്ടിരിക്കുന്നു. മാത്രവുമല്ല, ആ ലോകങ്ങളിലെ നിവാസികളുടെ ആയുസ്സ് അത്തരം പത്ത് കോടി വർഷങ്ങളാകുന്നു. ഭൗതിക ലോകത്ത് ആരും അമൃതരല്ലെങ്കിലും, മനുഷ്യരുടെ ആയുസ്സിനെ അപേക്ഷിച്ച് ഉന്നത ലോകങ്ങളിലെ നിവാസികളുടെ ആയുസ്സ് അനേകം മടങ്ങ് അധികമാകയാൽ ആ ലോകങ്ങളിലെ നിവാസികളെ സാങ്കൽപികമായി ‘അമൃത’രെന്ന് വിശേഷിപ്പിക്കുന്നു.
( ശ്രീമദ് ഭാഗവതം 1/17/15/ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ