നവ ഗൗരവരം നവ പുഷ്പ ശരം
നവ ഭാവധരം നവ ലാസ്യപരം
നവ ഹാസ്യകരം നവ ഹേമവരം
പ്രണമാമി ശചീസുത ഗൗരവരം
നവ പ്രേമയുതം നവനീത സുചം
നവ വേഷകൃതം നവ പ്രേമരസം
നവധാ വിലാസാത് ശുഭ പ്രേമമയം
പ്രണമാമി ശചീസുത ഗൗരവരം
ഹരി ഭക്തിപരം ഹരിനാമധരം
കര ജപകരം ഹരിനാമ പരം
നയനേ സതതം പ്രണയാശ്രുധരം
പ്രണമാമി ശചീസുത ഗൗരവരം
സതതം ജനതാഭവ താപഹരം
പരമാർത്ഥ പരായണ ലോകഗതിം
നവലേഹകരം ജഗത് താപ ഹരം
പ്രണമാമി ശചീസുത ഗൗരവരം
നിജഭക്തികരം പ്രിയചാരുതരം
നട നർത്തന നാഗര രാജകുലം
കുലകാമിനി മാനസ ലാസ്യകരം
പ്രണമാമി ശചീസുത ഗൗരവരം
കരതാളവലം കലകാന്തരവം
മൃദുവാദ്യ സുവിനികയാമധുരം
നിജഭക്തി ഗുണാവ്യത നാട്യകരം
പ്രണമാമി ശചീസുത ഗൗരവരം
യുഗ ധർമ്മയുതം പുനർ നന്ദസുതം
ധരണി ശുചിത്രം ഭവ ഭാവോചിതം
തനു ധ്യാനചിതം നിജവാസയുതം
പ്രണമാമി ശചീസുത ഗൗരവരം
അരുണം നയനം ചരണം വസനം
വദനേ സ്ഖലിതം സ്വകനാമധരം
കുരുതേസു രസം ജഗതാ ജീവനം
പ്രണമാമി ശചീസുത ഗൗരവരം
ശ്രീ ശചീസുതാഷ്ടകം – വിവർത്തനം
1 കുങ്കുമവർണ്ണനും പുതുപുഷ്പാസ്ത്രധരനും നൃത്തവിദ ഗ്ദനും ഫലിതപ്രിയനും തങ്കപ്രഭ ചൊരിയുന്നവനുമായ ശചീപുത്രനായ ഗൗരയെ ഞാൻ വണങ്ങുന്നു.
2. പ്രേമസ്വരൂപനും നറുവെണ്ണ നിറമാർന്നവനും പുതുവസ്ത്ര ങ്ങളണിഞ്ഞവനും പ്രണയരസം തുളുമ്പുന്നവനും നവര സങ്ങൾ ആടുന്നവനും മംഗളകരനുമായ ശചീപുത്രനായ ഗൗരയെ ഞാൻ വണങ്ങുന്നു.
3. വിഷ്ണുഭക്തനും ഹരിനാമങ്ങൾ ഉരുവിടുന്നവനും വിര ലുകൾകൊണ്ട് ഭഗവദ് നാമങ്ങൾ എണ്ണുന്നവനും ഭക്തി കൊണ്ട് കണ്ണുകൾ നിറഞ്ഞിരിക്കുന്നവനുമായ ശചീപുത്ര നായ ഗൗരയെ ഞാൻ വണങ്ങുന്നു.
4. എല്ലായ്പ്പോഴും ഭക്തജനങ്ങളുടെ സംസാരദുഃഖത്തെ ഇല്ലാ താക്കുന്നവനും പരമമായ ലക്ഷ്യത്തിലേക്ക് നയിക്കുന്ന വനും ഭക്തിസുധയാൽ ലോകത്തിൻ്റെ താപത്തെ ഇല്ലാതാ ക്കുന്നവനുമായ ശചീപുത്രനായ ഗൗരയെ ഞാൻ വണങ്ങു ന്നു.
5. പ്രിയതരവും ഭക്തിസംവർദ്ധകവും ആയ നൃത്തനൃത്യങ്ങൾ കൊണ്ട് നാഗരികകളായ കുലകാമിനികളുടെ മനസ്സിനെ ലാസ്യത്തിലാക്കുന്ന ശചീപുത്രനായ ഗൗരയെ ഞാൻ വണ ങ്ങുന്നു
6. താളാത്മകമായി മധുരഗാനം പൊഴിച്ച് വീണാവാദ്യങ്ങളുടെ പശ്ചാത്തലത്തിൽ നമ്മിൽ ഭക്തിവളർത്തുന്ന ശചീപുത്ര നായ ഗൗരയെ ഞാൻ വണങ്ങുന്നു.
7. യുഗധർമ്മം വീണ്ടെടുക്കാൻ ഭൂമിയിൽ നന്ദഗോപപുത നായി അവതരിച്ച ധ്യാനസ്വരൂപനും ശചീപുത്രനുമായ ഗൗരയെ ഞാൻ വണങ്ങുന്നു.
8. സൂര്യപ്രഭ ചൊരിയുന്ന കണ്ണുകളും മുഖകാന്തിയും കാൽപ്പാദംവരെ നീണ്ടുകിടക്കുന്ന പട്ടുവസ്ത്രവുമായി നാമ മന്ത്രം ഉരുവിടുന്ന ശചീപുത്രനായ ഗൗരയെ ഞാൻ വണ ങ്ങുന്നു.
🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆