
സമാശ്രിത്രാ യേ പദപല്ലവപ്ളവം മഹത്പദം പുണ്യയശോമുരാരേഃ
ഭവാംബുധിർവത്സപദം പരംപദ് പദം പദം യദ് വിപദാം ന തേ ഷാം
“പ്രത്യക്ഷപ്രപഞ്ചത്തിന് ആശ്രയവും മുകുന്ദൻ അഥവാ മുക്തി ദാതാവ് എന്നു പുകൾപ്പെറ്റവനുമായ കൃഷ്ണന്റെ ചരണപല്ലവങ്ങളെ തോണിയായി സ്വീകരിച്ചവർക്ക് സംസാരസമുദ്രം പശുവിൻ കുളമ്പടി പതിഞ്ഞിടത്തെ വെള്ളംപ്പോലെ തുച്ഛമാണ്. പരമപദം ഭൗതിക ശോകങ്ങളില്ലാത്ത സ്ഥലം അഥവാ വൈകുണ്ഠമാണ് അവരുടെ ലക്ഷ്യം, മറിച്ച ഓരോ കാൽവെയ്പിലും ആപത്ത് പത്തിയിരിക്കുന്ന ഈ ഭൗതിക ലോകമല്ല.” –
{ശ്രീമദ് ഭാഗവതം (10.14:58) }
ഓരോ അടിവെയ്പിലും ആപത്തുള്ള ദുരിതപൂർണ്ണമായൊരിടമാണ് ഈ ഭൗതികലോകം എന്ന് അജ്ഞതമൂലം ആരും മനസ്സിലാക്കു ന്നില്ല. ബുദ്ധിഹീനന്മാർ അജ്ഞാനത്താൽ കാമ്യകർമ്മങ്ങളുടെ പരിണത ഫലങ്ങൾ തങ്ങളെ സംതൃപ്തരാക്കുമെന്നു കരുതി സന്ദർഭോചിതമായി പ്രവർത്തിക്കുന്നു. ഈ പ്രപഞ്ചത്തിലെങ്ങും ഏതു വിധമുള്ള ഭൗതിക ശരീരത്തിലും ശോകരഹിതമായ ജീവിതം സാദ്ധ്യമല്ലെന്ന് അവർക്കറിഞ്ഞുകൂടാ. ജനനം, മരണം, വാർദ്ധക്യം, രോഗം എന്നീ ജീവിത ക്ലേശങ്ങൾ ഈ പ്രപഞ്ചത്തിലെങ്ങും കൊടികുത്തി വാഴുന്നുണ്ട്. ഭഗവാന്റെ സ്ഥാനത്തെക്കുറിച്ചും, അവിടുത്തെ നിത്യദാസ്യമാണ് തന്റെ മൂലസ്വ രൂപം എന്നതിനെക്കുറിച്ചും അറിയാൻ സാധിച്ച ഭക്തൻ അതീന്ദിയ പ്രേമത്തോടെ ഭഗവത്സേവനത്തിൽ മുഴുകുന്നു. അങ്ങനെ ഭൗതികവും ശോകാവിഷ്ടവുമായ ജീവിതത്തിൽ നിന്ന് കാലത്തിന്റേയും മരണ ത്തിന്റേയും സാന്നിദ്ധ്യമില്ലാത്ത വൈകുണ്ഠലോകം പൂകാൻ അർഹനാകുന്നു. തന്റെ മൂലസ്വരൂപം മനസ്സിലാക്കുകയെന്നാൽ ഭഗവാന്റെ ദിവ്യമായ അവസ്ഥ മനസ്സിലാക്കുക എന്നതാണ്. ജീവാത്മാവിന്റേയും ഭഗവാന്റേയും സ്ഥാനം ഒന്നുതന്നെയെന്ന തെറ്റിദ്ധാരണ വെച്ചുപുലർത്തുന്ന ആളാകട്ടെ, ഇരുട്ടിലാണ്. ഭക്തിപൂർവ്വകമായ ഭഗവത്സേവനത്തിലേർപ്പെടാൻ അയാളെക്കൊണ്ടാവില്ല. സ്വയം ഈശ്വരനായിക്കൊണ്ട് ആ മനുഷ്യൻ വീണ്ടും ആവർത്തിച്ചുള്ള ജനനമരണങ്ങൾക്ക് വഴിയൊരുക്കുന്നു. തന്റെ നില ദാസന്റേതാണ് എന്നറിഞ്ഞ ആൾ ഭഗവത്സേവനത്തിന് മുതിരുകയും ഉടനെ വൈകുണ്ഠപദപ്രാപ്തത്തിക്ക് അർഹനാവുകയുംചെയ്യുന്നു. കൃഷ്ണണനുവേണ്ടിയുള്ള സേവനത്തെ കർമ്മയോഗമെന്നോ, ബുദ്ധിയോഗമെന്നോ, ഭഗവത്സേവനമെന്നുതന്നെയോ പറയാം.
(ഭാവാർത്ഥം / ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം രണ്ട് / ശ്ലോകം 51)
🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆