1975 ജൂൺ 14-ന് ഹോണോലുലുവിൽ പരമപൂജ്യ ശ്രീല എ. സി ഭക്തിവേദാന്ത സ്വാമി പ്രഭുപാദരും ഏതാനും ശിഷ്യന്മാരും തമ്മിൽ നടന്ന സംഭാഷണം:
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പ്രഭുപാദർ: അപ്പോൾ നിങ്ങൾ റോഡിൽ ടെലിഫോൺ
കമ്പനിയുടെ പരസ്യം കാണുന്നു. നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വിളിക്കാൻ മടിക്കരുത് എന്നവർ പറയുന്നു. അപ്പോൾ എന്താണ് പ്രശ്നം? എന്താണ് നിങ്ങളുടെ പ്രശ്നം? ആർക്കും പറയാനാകില്ലേ? എന്താണു നിങ്ങളുടെ പ്രശ്നം? തീർച്ചയായും അത് പ്രത്യേകിച്ച് ഭക്തർക്ക് വേണ്ടിയുള്ളതാണ്. എന്നാൽ സാധാരണക്കാരന് എന്താണ് പ്രശ്നം?
ഭക്തൻ: മരണം, ശ്രീല പ്രഭുപാദരേ
പ്രഭുപാദർ: എന്താണ്? ജനനം, മരണം, വാർദ്ധക്യം.
പ്രഭുപാദർ: അതെ, മരണം… ആരും മരിക്കാൻ ആഗ്രഹിക്കുന്നില്ല. അതൊരു വസ്തുതയാണ്. അവർ മരുന്ന് നിർമ്മിക്കുന്നു. മരണം, വാർദ്ധക്യം, രോഗം എന്നിവ തടയാൻ നിരവധി പ്രതിരോധ പ്രക്രിയകൾ ഉണ്ടാക്കുന്നു. ഇതൊക്കെയാണ് പ്രശ്നനങ്ങൾ. എന്നാൽ എവിടെയാണ് പരിഹാരം? ടെലിഫോൺ കമ്പനി പരസ്യം ചെയ്യുന്നു; എന്നാൽ ഭൗതിക ശാസ്ത്രജ്ഞർക്ക് ഭൗതിക ലോകത്തിലെ ഈ പ്രശ്നത്തിന് എന്തെങ്കിലും പരിഹാരമുണ്ടോ? ഈ വസ്തുത മനസ്സിലാക്കാൻ ശ്രമിക്കുക: ഇതാണ് പരിഹാരമെന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമേ അവർക്ക് കഴിയുകയുള്ളൂ. എന്നാൽ യഥാർത്ഥ പ്രശ്നം അതേപടി തുടരുന്നു. ഭൗതിക ശാസ്ത്രജ്ഞർക്കും നേതാക്കന്മാർക്കും യഥാർത്ഥ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് നിങ്ങൾ എപ്പോഴും കണക്കിലെടുക്കണം. ആ യഥാർത്ഥ പ്രശ്നം കൃഷ്ണാവബോധത്താൽ പരിഹരിക്കാൻ കഴിയും. ഇത് മനസ്സിലാക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ ചോദിക്കാം.
ഇതാണ് നമ്മുടെ വെല്ലുവിളി. വെല്ലുവിളിയല്ല, വസ്തുതയാണത്. അവർക്ക് വെല്ലുവിളിക്കാൻ കഴിയും. എന്നാൽ …അവ്യക്തം… എന്നാൽ ഈ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് ഒരു ടെലിഫോൺ കമ്പനിക്കും വിവരിക്കാനാവില്ല. ‘എൻ്റെ പ്രശ്നമിതാണ് – മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും വിവരം തരാമോ?’ അവർ കേൾക്കില്ല, പക്ഷേ അത് പരിഹരിക്കാൻ കഴിയുന്ന ഒരു സ്ഥാപനം ഇവിടെ ഉണ്ടെന്ന് നിങ്ങൾക്ക് ടെലിഫോൺ കമ്പനിയെ അറിയിക്കാം. ജന്മമൃത്യുജരാവ്യാധി ദുഃഖദോഷാനുദർശനം (ഭ.ഗീത 13.9)
നമ്മുടെ യഥാർത്ഥ പ്രശ്നം എന്താണെന്ന് മനസ്സിലാക്കണം. അവർ നമുക്ക് സൗകര്യങ്ങൾ നൽകും. കരന്ധരൻ പറഞ്ഞതുപോലെ, അതിവേഗം പറക്കാൻ കഴിയുന്ന വിമാനങ്ങൾ അവർ നിർമ്മിച്ചിട്ടുണ്ട്. മണിക്കൂറിൽ 1400 മൈൽ വേഗത്തിൽ പോകാൻ അതിനുകഴിയും. അങ്ങനെ ഒരാൾക്ക് പാരീസിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക് രണ്ട് മണിക്കൂർ കൊണ്ട് വരാം. പക്ഷേ അത് നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരമല്ല, അത് മറ്റൊരു പ്രശ്നം ഉണ്ടാക്കുന്നു. അത്തരം വിമാനങ്ങൾ സ്ഥിരമായി പറക്കുകയാണെങ്കിൽ വളരേയധികം ദുരന്തമുണ്ടാകുമെന്നുള്ളതുകൊണ്ട് അതിനെ സർക്കാർ എതിർക്കുന്നു. ജീവിത സാഹചര്യങ്ങൾ മറ്റൊരു പ്രശ്നം സൃഷ്ഠിക്കുന്നു. മരണം എന്നാണ് എന്നതാണ് മറ്റൊരു പ്രശ്നം. എല്ലാപ്രശനങ്ങളും മരണത്തിലേക്ക് സംക്ഷേപിച്ചിരിക്കുന്നു.
മൃത്യു സർവഹരശ്ചാഹം ഗ്രീത 10.34)
മൃത്യു. മരണം നമ്മിൽ നിന്ന് എല്ലാം കവർന്നെടുക്കുന്നു. തീർന്നു. നിങ്ങളുടെ പ്രശ്നനങ്ങൾ പരിഹരിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും എടുത്തുകളയപ്പെടുന്നു. ഈ ലോകത്തിനുള്ളിൽ നിരവധി നേതാക്കൾ വന്നു – ഹിറ്റ്ലർ, ചർച്ചിൽ, ഗാന്ധി, ജവഹർലാൽ നെഹ്റു, ലെനിൻ – ഈ പ്രശ്നം പരിഹരിക്കാൻ എല്ലാവരും ശ്രമിക്കുന്നു. പ്രശ്നങ്ങൾ ഇപ്പോഴും ഇവിടെത്തന്നെയുണ്ട്, എന്നാൽ അവർ ഏവരും പരാജയപ്പെട്ടു. നിങ്ങളുടെ ഈ കൃഷ്ണാവബോധ പ്രസ്ഥാനവും എല്ലാവരുടെയും പ്രശ്നങ്ങൾ പരിഹരിക്കില്ലെന്ന് ആളുകൾ പറഞ്ഞക്കാം. എന്നാൽ വസ്തുത അതല്ല, നാം പറയുന്ന കാര്യങ്ങൾ ഗൗരവപൂർവ്വം സ്വീകരിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്നതാണ് വസ്തുത. എല്ലാവരും ഇത് ഗൗരവമായി എടുത്താൽ എല്ലാവരുടെയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ത്യക്ത്വാ ദേഹം പുനർജന്മ നൈതി മാമേതി സോ’ർജുന (ഭ.ഗീത 4.9)
ഇപ്പോൾ നാം മൂലശ്ലോകവും ലിപ്യന്തരണവും പദാനുപദ അർത്ഥവും ഉൾപ്പെടുത്തിക്കൊണ്ട് ശ്രീമദ് ഭാഗവതം പ്രസിദ്ധീകരിക്കുന്നു. വിൽക്കാനല്ല, ഇത് നിങ്ങൾക്കുള്ളതാണ്. വളരെയധികം ബുദ്ധിമുട്ടോടുകൂടിയാണ് ഞാൻ വിവർത്തനം ചെയ്യുന്നത്, കൂടാതെ പദാനുപദ അർത്ഥം നൽകിക്കൊണ്ട് വിശദീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. കച്ചവടം ചെയ്യാൻ വേണ്ടിയല്ല ഞങ്ങൾ ഇതെല്ലാം ചെയ്യുന്നത്. ഇത് വ്യവഹാരത്തിനായി ഉദ്ദേശിച്ചുള്ളതല്ല. ഇത് യഥാർത്ഥത്തിൽ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ്. ഓരോ ശ്ലോകവും പഠിക്കാൻ നിങ്ങൾ സമയം കണ്ടെത്തിയാൽ, എന്താണ് ബുദ്ധിമുട്ട്? എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? [ അവ്യക്തം… അതിനാൽ ഇത്. എപ്പോഴും വ്യാപൃതരാകാം. എപ്പോഴും വ്യാപൃതരാകാം. നമുക്ക് വായന, പുസ്തകവിതരണം, നാമജപം, സങ്കീർത്തനം എന്നിവയിൽ സദാ ഏർപ്പെടാൻ കഴിയുന്നു. ഊണും ഉറക്കവും ഇണചേരലും കുറച്ചുകൊണ്ടുള്ളതാണ് ആത്മീയ ജീവിതം. എത്രത്തോളം കുറക്കാമോ അത്രത്തോളം നിങ്ങൾക്കു മൃഗസ്വഭാവം കുറയ്ക്കാം. ഉറങ്ങുന്നതും ഇണചേരുന്നതും പ്രതിരോധിക്കുന്നതും മൃഗങ്ങളുടെ സ്വഭാവമാണ്. ഇത് മൃഗസ്വഭാവമാണ്: എന്നാൽ മനുഷ്യസ്വഭാവമാകട്ടെ, നിങ്ങളിൽ സുഷുപ്തമായ കൃഷ്ണാവബോധം വികസിപ്പിക്കുക എന്നതും. ഇതാണ് അവസരം, മനുഷ്യജീവിതമാണ് അവസരം. മഹത്തായ ബുദ്ധി മനുഷ്യനാണുള്ളത്. നിങ്ങളുടെ ജീവിതത്തിന്റെ മനുഷ്യവശമാണ് വികസിപ്പിക്കേണ്ടത്, മൃഗവശമല്ല. എന്നാൽ നിങ്ങൾ ദുരുപയോഗം ചെയ്യുന്നു. മൃഗങ്ങളുടെ അംശം വികസിപ്പിക്കാൻ ആധുനിക നാഗരികത സൗകര്യമൊരുക്കുന്നു. കടൽത്തീരത്ത് നമ്മൾ കണ്ടതുപോലെ, അനേകം ആൺകുട്ടികളും പെൺകുട്ടികളും ഒരു തുറന്ന സ്ഥലത്ത് കെട്ടിപ്പിടിച്ചു കിടക്കുന്നു. ഇത് മൃഗജീവിതത്തിന്റെ ഭാഗമാണ്. നായയെപ്പോലെ; തെരുവിൽ ലൈംഗിക ജീവിതം നയിക്കുന്നതിന് നായകൾ നാണിക്കാറില്ലല്ലോ മനുഷ്യജീവിതം അതിനുള്ളതല്ല. നമുക്കും ലൈംഗിക ജീവിതമുണ്ട്, പക്ഷേ അവരെപ്പോലെയല്ല. എന്നാൽ ആധുനിക നാഗരികതയുടെ പുരോഗതി അർത്ഥമാക്കുന്നതോ, ഇതെല്ലാം എന്തുകൊണ്ട് പാടില്ല എന്നവർ ചോദിക്കുന്നു. (ചിരി) അതുപോലെ ചിരിക്കേണ്ട കാര്യമില്ല. ഇത് ഗൗരവമുള്ളതാണ്. ജോൺ ലെനൻ വെറുതെ നഗ്നനായി നിൽക്കുന്നു. അതുകൊണ്ട്, ഇതാണ് നാഗരികതയുടെ പുരോഗതിയെന്ന് അവർ ചിന്തിക്കുന്നു, മൃഗസ്വഭാവം വർദ്ധിപ്പിക്കുക, അതാണ് ആധുനികതയുടെ പോരായ്മ… വിദ്യാഭ്യാസത്തിനും സുഖപ്രദമായ ജീവിതത്തിനും നല്ല ക്രമീകരണങ്ങൾ ഉണ്ടായിരുന്നിട്ടും കൂടി, മൃഗസ്വഭാവം വർദ്ധിപ്പിക്കുന്ന പ്രവണതയാണല്ലോ കാണപ്പെടുന്നത്. നിങ്ങൾ ഇതെല്ലാം അറിഞ്ഞിരിക്കണം. ഈ മൃഗകർമങ്ങളിൽ നിങ്ങൾ ആകർഷിക്കപ്പെടരുത്. ജീവിതത്തിൻ്റെ മനുഷ്യാംശം വ്യത്യസ്തമാണ്, അല്ലാത്തപക്ഷം പൂച്ചകളും പട്ടികളും പന്നികളും മനുഷ്യസമൂഹവും തമ്മിൽ എന്തുണ്ട് വ്യത്യാസം? ജീവൻ്റെ മനുഷ്യവശം ഈ കൃഷ്ണാവബോധമാണ്. കൃഷ്ണാവബോധമില്ലെങ്കിൽ നമ്മൾ മൃഗസമൂഹത്തി ലാണ്. അങ്ങനെയിരിക്കുന്നത് ശരിയാണോ? അതിനാൽ അധഃപതിക്കാതിരിക്കാനായി നിങ്ങൾ ഒരു വശത്ത്എപ്പോഴും ഹരേ കൃഷ്ണ മന്ത്രം ജപിക്കണം, മറുവശത്ത് നിങ്ങൾ ജാഗ്രത പാലിക്കണം. അവിഹിത ലൈംഗീക ജീവിതമോ, ലഹരിയോ, മാംസാഹാരമോ പാടില്ല. ഇങ്ങനെ ശ്രദ്ധാപൂർവം മുന്നേറിയാൽ നിങ്ങളുടെ മോക്ഷം ഉറപ്പാണ്. ഒരു ഡോക്ടറെപ്പോലെ; നിങ്ങൾ ചികിത്സയ്ക്കായി ഒരു ഡോക്ടറെ സമീപിച്ചാൽ അയാൾ നിങ്ങൾക്ക് മരുന്ന് തരുന്നു. അതേ സമയം ചില കാര്യങ്ങൾ ചെയ്യരുതെന്ന് അയാൾ നിങ്ങളെ വിലക്കുന്നു.. അതിനാൽ നിങ്ങൾ മരുന്ന് കഴിക്കുന്നു. ചെയ്യരുതെന്ന അയാളുടെ നിർദ്ദേശങ്ങൾ പാലിക്കുന്നു. അങ്ങനെ നിങ്ങൾ സുഖം പ്രാപിക്കുന്നു. അതെ. എന്നാൽ നിങ്ങൾ ഇത് ചെയ്യരുതെന്നത് അനുസരിക്കാതെ, പതിവായി മരുന്നും കഴിക്കുന്നില്ലെങ്കിൽ പിന്നെ നിങ്ങൾക്ക് എങ്ങനെ രോഗശമനം ലഭിക്കും?
ഒരുപക്ഷേ ഇത് വളരെ സമയമെടുത്തേക്കാം. പക്ഷേ നിങ്ങൾക്ക് പെട്ടെന്ന് വേണമെങ്കിൽ, ഇത് ഗൗരവപൂർവ്വം സ്വീകരിക്കുക. ധ്രുവ മഹാരാജാവ് ആറുമാസത്തിനുള്ളിൽ ഭഗവാനെ ദർശിച്ചപോലെ. ആറ് മാസത്തിനുള്ളിൽ…. [ അവ്യക്തം…) അദ്ദേഹം ആത്മസാക്ഷാത്കാരത്തെ പിന്തുടർന്നു. നിയാമികതത്വങ്ങളും നിർദ്ദേശങ്ങളും പാലിച്ചില്ലെങ്കിൽ നമ്മുടെ മോചനം വൈകും. അല്ലാത്തപക്ഷം ഉറപ്പാണ്.
ഭക്തൻ: നിങ്ങൾ എങ്ങനെയാണ് ( അവ്യക്തം… അറിവ് വികസിപ്പിക്കുന്നത്? പ്രഭുപാദർ: കാര്യഗൗരവം. നിങ്ങൾ കാര്യഗൗരവമുള്ളവരായാൽ നിങ്ങൾ അഭിവൃദ്ധിപ്പെടും. ഗൗരവമായി പോഷിപ്പിക്കുക. നിങ്ങൾ ചഞ്ചലനാണെങ്കിൽ നിങ്ങൾക്ക് എങ്ങനെ അറിവ് വികസിപ്പിക്കാനാകും? അതുകൊണ്ട് യസ്യ പ്രസാദാത് ഭഗവത് പ്രസാദോ എന്ന് പറഞ്ഞിരിക്കുന്നു.
ആത്മീയഗുരുവിൻ്റെ കൽപ്പനകൾ പാലിക്കാൻ നമ്മൾ വളരെ ശ്രദ്ധയുള്ളവരായിരിക്കണം, അപ്പോൾ നിങ്ങൾ ഗൗരവമുള്ളവരാകുന്നു. ആത്മീയഗുരു തന്നെപ്പോലെയുള്ള ഒരു മനുഷ്യനാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ഞാൻ എന്തിനു | (….അവ്യക്തം…) നിർദ്ദേശങ്ങൾ വളരെ കർശനമായി പാലിക്കണമെന്നു കരുതുന്നില്ലായെങ്കിൽ, അപ്പോൾ നിങ്ങൾ ഗൗരവമുള്ളവനല്ല. പിന്നെ നിങ്ങൾ ദീക്ഷയെടുത്തിട്ട് എന്താണ് പ്രയോജനം? ഇതാണ് കാര്യഗൗരവം, നമ്മൾ നിത്യേന യസ്യ പ്രസാദാത് ഭഗവത് പ്രസാദോ എന്നു പാടുന്നു. എന്താണ് ഇതിന്റെ അർത്ഥം?
ഭക്തൻ: ആത്മീയഗുരുവിൻ്റെ കാരുണ്യത്താൽ ഒരാൾക്ക് കൃഷ്ണൻ്റെ കരുണ ലഭിക്കുന്നു.
പ്രഭുപാദർ: അപ്പോൾ നിങ്ങൾ ആത്മീയഗുരുവിനെ അനുസരിക്കുന്നില്ലെങ്കിൽ പിന്നെ എങ്ങനെയാണ് നിങ്ങൾക്ക് അദ്ദേഹത്തിൻ്റെ കരുണ ലഭിക്കുക? കാരുണ്യം എപ്പോഴും ഉണ്ട്. എന്നാൽ നിങ്ങൾ അത് സ്വീകരിക്കുന്നില്ലെങ്കിലോ? അപ്പോൾ ആത്മീയഗുരു എന്ത് ചെയ്യും? നിങ്ങൾ അത് സ്വീകരിക്കണം. അതാണ് സംസ്കാരം. അതിനാൽ തൻ്റെ ആത്മീയഗുരുവിന്റെ ആജ്ഞ തന്നെയാണ് തന്റെ ജീവിതമെന്നു വിശ്വനാഥ ചക്രവർത്തി ഠാക്കൂർ പറയുന്നു. എനിക്ക് മോചനം ലഭിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. അത് എന്റെ കാര്യമേയല്ല. എൻ്റെ ആത്മീയഗുരുവായ വിശ്വനാഥ ചക്രവർത്തി ഠാക്കൂറിൻ്റെ കൽപ്പന നടപ്പിലാക്കുക എന്നതാണ് എൻ്റെ കാര്യം. ഈ വിഷയത്തിൽ ഗൗരവത്തോടെ പെരുമാറുന്ന ഒരാൾ മോചിതനാണ്. നമ്മൾ ഒരു യഥാർത്ഥ ആദ്ധ്യാത്മികഗുരുവിനെ സമീപിക്കണം, പിന്നെ ആ ആദ്ധ്യാത്മികഗുരുവിൻ്റെ ആജ്ഞ പാലിക്കുകയാണെങ്കിൽ എല്ലാം | അവ്യക്തം.. നിങ്ങൾ ഒരു ശരിയായ വൈദ്യനെ കണ്ടെത്തുകയും, അയാളുടെ ചികിത്സയ്ക്ക് വിധേയനാവുകയും, അയാളുടെ നിർദ്ദേശങ്ങൾ പാലിക്കുകയും, രോഗം ഭേദമാകുകയും ചെയ്യുന്ന അതേ ഉദാഹരണം ഇവിടെയും ബാധകമാണ്. എന്നാൽ നിങ്ങൾ കപടവൈദ്യൻ്റെ അടുത്തേക്ക് പോകുകയോ, നിങ്ങൾ വിശ്വാസമറ്റവനാകുകയോ ചെയ്താൽ നിങ്ങൾ അതിൽ കുടുങ്ങുകതന്നെ ചെയ്യും.