“വിശിഷ്ട സ്തോത്രങ്ങളാൽ വാഴ്ത്തപ്പെടുന്ന കൃഷ്ണന്റെ ദിവ്യ ലീലകളെ നിരന്തരം കേട്ടുകൊണ്ടിരുന്നാലും ആർക്കും മതിവരില്ല. കൃഷ്ണനുമായി ദിവ്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ ലീലകളുടെ വിവരണത്തെ ഓരോ കാൽവെയ്പിലും ആസ്വദിക്കാൻ കഴിയും”. അർജുനൻ പരമപ്രഭുവായ കൃഷ്ണനെപ്പറ്റി വിശേഷിച്ച് അദ്ദേഹത്തിന്റെ വിശ്വവ്യാപ്തമായ രൂപത്തെപ്പറ്റി അറിയാൻ ഉത്സുകനാണ്.
കൃഷ്ണനെക്കുറിച്ചുള്ള വിവരണമെന്തും അമൃതോപമം തന്നെ. പ്രായോഗികപരിശീലനംകൊണ്ട് സാധിക്കാവുന്നതാണ് ഈ അമൃതാസ്വാദനം. ആധുനിക കഥകൾക്കും നോവലുകൾക്കും ചരിത്രങ്ങൾക്കും അതീന്ദ്രിയങ്ങളായ ഭഗവദ് ലീലകളെക്കുറിച്ചുള്ള വിവരണങ്ങളുമായി വലിയ വ്യത്യാസമുണ്ട്. ഭൗതിക കഥാശ്രവണം കാലക്രമേണ മടുപ്പുണ്ടാക്കുമെന്നിരിക്കെ, കൃഷ്ണന്റെ കഥകൾ കേൾക്കുന്നവർക്ക് ഒരിക്കലും മതിവരുന്നില്ല. അതുകൊണ്ടാണ് ലോകചരിത്രത്തിൽ എമ്പാടും ഭഗവദവതാരകഥകൾക്ക് പ്രാധാന്യം കൊടുത്ത് കാണുന്നത്. ഭഗവാന്റെ വിവിധാവതാരകാലങ്ങളിൽ ചെയ്യപ്പെട്ട ലീലകളുടെ ചരിത്രങ്ങളാണ് പുരാണങ്ങൾ. പലവുരു വായിച്ചാലും അവയ്ക്ക് പുതുമ നഷ്ടപ്പെടാറില്ല.
( ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം പത്ത് / ശ്ലോകം 18 )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ